‘കേരളത്തില്‍ ഭരണ സംവിധാനം പൂര്‍ണമായും തകര്‍ന്നു’

വെള്ളി, 17 ഒക്‌ടോബര്‍ 2014 (18:08 IST)
കേരളത്തില്‍ ഭരണ സംവിധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇവരുടെ വാലായി നിന്ന് കേരള കോണ്‍ഗ്രസിനെ നശിപ്പിക്കരുതെന്നും ഇക്കാര്യം ഇപ്പോള്‍ പരസ്യമായി പറയുകാണെന്നും പി സി ജോര്‍ജ് പറഞ്ഞു. നേതാക്കള്‍ തമ്മിലുള്ള കുഴപ്പത്തിനിടയില്‍ മന്‍മോഹന്‍ സിംഗിനെ പോലെ എ കെ ആന്റണി മൌനി ബാബയായിരിക്കുകയാണ്. 
 
സംസ്ഥാന സര്‍ക്കാരിന് അല്‍പ്പമെങ്കിലും മാന്യതയും മര്യാദയും ഉണ്ടെങ്കില്‍ 150 രൂപ തറവില നിശ്ചയിച്ച് റബര്‍ സംഭരണം നടത്തണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വലിയ നേതാവായ എ കെ ആന്റണിയും എട്ട് മന്ത്രിമാരും കഴിഞ്ഞ ഭരണത്തില്‍ ഇവിടെ നിന്ന്ഉണ്ടായിരുന്നു. 
 
താന്‍ ചെയ്യേണ്ട കാര്യം ചെയ്യാതെ അയല്‍വാസിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അന്ന് കേരളം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ റബര്‍ കര്‍ഷകരുടെ ദുരിതം മനസിലാക്കിയിരുന്നില്ലേയെന്നും പി സി ജോര്‍ജ് ചോദിച്ചു. ഇവിടുത്തെ കോണ്‍ഗ്രസിലും കുഴപ്പമാണ്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക