പാവപ്പെട്ടവനെ കഷ്ടപ്പെടുത്തുകയും സമ്പന്നര്‍ക്ക് രാജ്യത്തെ വില്‍ക്കുകയും ചെയ്യുന്ന നാണംകെട്ട പ്രാഞ്ചിയേട്ടനാണ് മോദി: പിസി ജോര്‍ജ്

ചൊവ്വ, 22 നവം‌ബര്‍ 2016 (13:02 IST)
നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിസി ജോര്‍ജ് എംഎല്‍എ. സമ്പന്നര്‍ക്ക് രാജ്യത്തെ വില്‍ക്കുകയും പാവപ്പെട്ടവനെ കഷ്ടപ്പെടുത്തുകയും ചെയ്യുന്ന നാണംകെട്ട പ്രാഞ്ചിയേട്ടനാണ് നരേന്ദ്ര മോദിയെന്നാണ് പിസി ജോര്‍ജ് വിമര്‍ശിച്ചത്. 
 
പാവപ്പെട്ടവന്‍ അഞ്ചു രൂപയ്ക്ക് വേണ്ടി ചെല്ലുമ്പോള്‍ അത് കിട്ടാത്ത സ്ഥിതിയാണ് ഇന്ന് രാജ്യത്തുള്ളത്. അദാനി, വീഡിയോകോണ്‍ എന്നിങ്ങനെയുള്ള സമ്പന്നര്‍ക്ക് മുഴുവന്‍ രാജ്യത്തെ കച്ചവടം ചെയ്യുന്ന നാണംകെട്ട നടപടിയാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും നിയമസഭാ സമ്മേളനത്തില്‍ പിസി ജോര്‍ജ് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക