തൃശൂരിലെ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

എ കെ ജെ അയ്യര്‍

തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (16:09 IST)
തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാല സ്വദേശി റഫീഖ് ആണ് മരിച്ചത്. കഞ്ചാവ് കേസിലെ പ്രതികൂടിയായ റഫീഖിനൊപ്പം സുഹൃത്ത് ഫാസിലിന് വെട്ടേറ്റു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. 
 
ജില്ലയില്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഒന്‍പതാമത്തെ കൊലപാതകമാണിത്. ശനിയാഴ്ച കൊലക്കേസ് പ്രതിയെ അന്തിക്കാട് വച്ച് വെട്ടിക്കൊന്നിരുന്നു. അന്തിക്കാട്ടെ ആദര്‍ശ് വധക്കേസ് പ്രതി നിധിനാണ് വെട്ടേറ്റു മരിച്ചത്. ഇതോടനുബന്ധിച്ച് പ്രതികളെ പിടികൂടിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍