സര്‍ക്കാര്‍ എന്നത് മുന്നണിയിലെ എല്ലാ കക്ഷികളുടേതുമാണെന്ന ബോധം ഉണ്ടാകണം: രൂക്ഷവിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍
വ്യാഴം, 26 ജനുവരി 2017 (11:13 IST)
ഇടത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ഇടത് സര്‍ക്കാരിനെ ചുറ്റിപ്പറ്റി ചില അവതാരങ്ങളുണ്ടെന്നും അവരാണ് പല കാര്യങ്ങളും തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ എന്നതു മുന്നണിയിലെ എല്ലാ കക്ഷികളുടേതുമാണെന്ന ബോധമാണ് ആദ്യം ഉണ്ടാകേണ്ടത്. ആ യോജിപ്പാണ് ആവശ്യം. പലതരത്തിലുള്ള വിമര്‍ശനങ്ങളുമുണ്ടാകാം. എന്നാല്‍ വിമര്‍ശനങ്ങളെ ഭയപ്പെടാതെ, അവയെ സ്വീകരിക്കുകയാണു വേണ്ടതെന്നും പന്ന്യന്‍ പറഞ്ഞു
എല്‍ഡിഎഫ് സര്‍ക്കാരിന് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കഴിയണം. സിനിമാ ചര്‍ച്ച വിളിച്ചപ്പോള്‍ എഐടിയുസിയെ പ്രതിനിധീകരിച്ചവരെയെല്ലാം ഒഴിവാക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ താന്‍ നിര്‍ദേശം നല്‍കിയില്ലെന്നാണ് മന്ത്രി പറയുന്നത്. പിന്നെ ആരാണ് ഇതൊക്കെ തീരുമാനിക്കുന്നതെന്നും പന്ന്യന്‍ ചോദിച്ചു