സമരം നിര്‍ത്തുന്നത് ഭരണാധികാരികള്‍ക്ക് മുന്നിലുള്ള കീഴടങ്ങലാകുമെന്ന് പന്ന്യന്‍

ബുധന്‍, 23 ജൂലൈ 2014 (17:59 IST)
പഠിപ്പുമുടക്ക് സമരം നിര്‍ത്തുന്നത് ഭരണാധികാരികള്‍ക്ക് മുന്നിലുള്ള കീഴടങ്ങലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. താന്തോന്നിത്തരത്തിന് വിദ്യാര്‍ഥികള്‍ക്ക് മൗനാനുവാദം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. 
 
വിദ്യാലയങ്ങളെ ഭരിക്കുന്നത് ജാതി-മത-തീവ്രവാദ സംഘങ്ങളാണെന്നും സമരങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമുളള സ്ഥിരം അജണ്ടകളാകരുതെന്നും പന്ന്യന്‍ പറഞ്ഞു. 
 
നേരത്തെ സിപിഐഎം നേതാവ് ഇപി ജയരാജന്‍ പഠിപ്പുമുടക്കല്‍ സമരം അവസാനിപ്പിക്കണമെന്ന് എസ്എഫ്‌ഐ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയരാജന്റെ പ്രസ്താവനയെ എതിര്‍ത്ത് എസ്എസ്‌ഐ നേതാക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു.

വെബ്ദുനിയ വായിക്കുക