നിരോധിത ഉല്‍പ്പന്നവില്‍പ്പന: നാലു പേര്‍ പിടിയില്‍

ശനി, 30 ഓഗസ്റ്റ് 2014 (18:04 IST)
സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ 4 പേര്‍ പിടിയിലായി. കുട്ടികള്‍ക്ക് സിഗററ്റ്, മദ്യം, പാന്‍ മസാല, മയക്കുമരുന്ന് എന്നിവ വില്‍ക്കുന്നത് കണ്ടെത്തി തടയാന്‍ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ്‌ ഇവരെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച നടന്ന 74 റെയ്ഡുകളില്‍ നാലു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മേയ് 30 മുതല്‍ നടക്കുന്ന റെയ്ഡുകളില്‍ ഇതുവരെയായി അറസ്റ്റിലായവരുടെ എണ്ണം 3511 ആയി ഉയര്‍ന്നിട്ടുണ്ട്.

ഒട്ടാകെ 20028 റെയ്ഡുകള്‍ നടത്തിയതില്‍ 3638 കേസുകളാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റെയ്ഡുകള്‍ ഇനിയും തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക