മനുഷ്യക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണ് പൾസർ സുനി: പി.ടി.തോമസ്

ബുധന്‍, 1 മാര്‍ച്ച് 2017 (16:19 IST)
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിക്കെതിരെ വെളിപ്പെടുത്തലുമായി തൃക്കാക്കര എംഎൽഎ പി.ടി. തോമസ്. സുനി മനുഷ്യക്കടത്ത് സംഘത്തിലെ മുഖ്യ പ്രതിയാണെന്നും തനിക്ക് ഏറെ വിശ്വാസമുള്ള ആളാണ് ഈ വിവരം കൈമാറിയതെന്നും പി ടി തോമസ് വ്യക്തമാക്കി. 
 
മനുഷ്യക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണ് സുനി. ഇതിനായി വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് ഇയാള്‍ വിദേശത്ത് പോയിട്ടുണ്ട്. ഇതിനായി ഇയാൾ ഉപയോഗിച്ചവരെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് താന്‍  മുഖ്യമന്ത്രിയ്ക്ക് കത്തു നൽകിയെന്നും അദ്ദേഹം പറഞ്ഞു.
 
ഈ കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇനിയും തെളിയാനും തെളിയിക്കാനുമുണ്ട്. നിലവില്‍ ഈ കേസന്വേഷണം ശരിയായ രീതിയിലല്ല പോകുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയാല്‍ ഇനിയും പല ചുരുളുകളുമഴിയുമെന്നും  പി.ടി. തോമസ് കൂട്ടിചേര്‍ത്തു.

വെബ്ദുനിയ വായിക്കുക