കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് പ്രചാരകരെ നോക്കിവയ്ക്കണം: പി ജയരാജന്‍
ആര്‍എസ്എസിനു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്നറിയിപ്പ്. കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് പ്രചാരകരെ സിപിഎം പ്രവര്‍ത്തകര്‍ പ്രത്യേകം നോക്കിവയ്ക്കണം. കണ്ണൂരിലെ കുഴപ്പങ്ങള്‍ക്കു കാരണം ജില്ലയ്ക്കു പുറത്തു നിന്നുള്ളവരാണ്. ഇവരെ കസ്റഡിയിലെടുത്താല്‍ ജില്ലയിലെ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും ജയരാജന്‍ പറഞ്ഞു.