ഓപ്പറേഷന് സുരക്ഷ: പൊലീസ് തിരഞ്ഞ ഗുണ്ട മൊട്ട പ്രദീപ് പിടിയില്‍
ഗുണ്ടാ മാഫിയാ സംഘങ്ങളെ വലയിലാക്കാനായി ഉദ്ദേശിച്ച് നടപ്പാക്കിയ ഓപ്പറേഷന് സുരക്ഷാ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മൊട്ട പ്രദീപ് എന്ന പ്രദീപിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു തടങ്കലിലാക്കി. ചെങ്കല്‍ചൂളയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ആഴ്ചകളില്‍ നിരവധി ഗുണ്ടാ നേതാക്കളെ ഇത്തരത്തില്‍ പൊലീസ് തടങ്കലിലാക്കിയിട്ടുണ്ട്.
2009 മുതല്‍ ഇയാള്‍ പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലുണ്ട്. 66 കാരിയെ ആക്രമിച്ചു മോഷണം നടത്തിയതും ഗുണ്ടാ നേതാവ് പ്രഭിത്തിനെ ബോംബെറിഞ്ഞു വീഴ്ത്തി സ്വര്‍ണ്ണ ബിസ്കറ്റ് തട്ടിയെടുത്തതും ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി കളക്ടര്‍ പുറപ്പെടുവിച്ച കരുതല്‍ തടങ്കല്ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡി.സി.പി.കെ സഞ്ജയ് കുമാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ വി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.