ഓപ്പറേഷന്‍ സുരക്ഷ: 470 പേര്‍ അറസ്റ്റില്‍

വെള്ളി, 21 ഓഗസ്റ്റ് 2015 (20:23 IST)
ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്കെതിരെ ഉള്ള പൊലീസിന്‍റെ ഓപ്പറേഷന്‍ സുരക്ഷാ പദ്ധതി പ്രകാരം നടത്തിയ പരിശോധനകളില്‍ കഴിഞ്ഞ ദിവസം 470 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റേഞ്ചില്‍ 42 പേരും കൊച്ചി റേഞ്ചില്‍ 48 പേരും തൃശൂര്‍ റേഞ്ചില്‍ 108 പേരും കണ്ണൂര്‍ റേഞ്ചില്‍ 172 പേരുമാണ് അറസ്റ്റിലായത്.
 
ജില്ല തിരിച്ചുള്ള കണക്കുകളില്‍ തിരുവനന്തപുരം റൂറലില്‍ 49, കൊല്ലം സിറ്റിയില്‍ 29, റൂറലില്‍ 22, പത്തനംതിട്ടയില്‍ 40, കോട്ടയത്ത് 5, കൊച്ചി സിറ്റിയില്‍ 24, റൂറലില്‍ 18 എന്നിങ്ങനെയാണ്.
 
ഇതിനൊപ്പം തൃശൂര്‍ സിറ്റിയില്‍ 19, റൂറലില്‍ 12, പാലക്കാട് 63, മലപ്പുറം 14, കോഴിക്കോട് സിറ്റിയില്‍ 14, റൂറലില്‍ 29, വയനാട് 12, കണ്ണൂരില്‍ 84, കാസര്‍കോട്ട് 33 എന്ന തോതിലുമാണ് അറസ്റ്റിലായത്. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ ഉണ്ടാവുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

വെബ്ദുനിയ വായിക്കുക