ഓപ്പറേഷന്‍ സുരക്ഷ: 445 പേര്‍ പിടിയില്‍

തിങ്കള്‍, 13 ജൂലൈ 2015 (17:28 IST)
ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്ക് എതിരെയുള്ള പൊലീസിന്‍റെ ഓപ്പറേഷന്‍ സുരക്ഷയില്‍ 445 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 125 പേരും തൃശൂര്‍ റേഞ്ചില്‍ 115 പേരും കൊച്ചി റേഞ്ചില്‍ 35 പേരും കണ്ണൂര്‍ റേഞ്ചില്‍ 170 പേരും അറസ്റ്റിലായി.
 
ജില്ല തിരിച്ച് വരുമ്പോള്‍ തിരുവനന്തപുരം സിറ്റിയില്‍ 16 പേരും തിരുവനന്തപുരം റൂറലില്‍ 44 പേരും കൊല്ലം നഗരത്തില്‍ 27 പേരും കൊല്ലം റൂറലില്‍ 35 പേരും പത്തനംതിട്ടയില്‍ 3 പേരും കോട്ടയത്ത് 6 പേരും പിടിയിലായി.
 
ഇതിനൊപ്പം എറണാകുളം സിറ്റിയില്‍ 21 പേരും റൂറലില്‍ 8 പേരും തൃശൂര്‍ സിറ്റിയില്‍ 21 പേരും റൂറലില്‍ 29 പേരും പാലക്കാട്ട് 50 പേരും മലപ്പുറത്ത് 15 പേരും കോഴിക്കോട് സിറ്റിയില്‍ 21 പേരും റൂറലില്‍ 25 പേരും വയനാട്ട് 11 പേരും കണ്ണൂരില്‍ 89 പേരും കാസകോട്ട് 24 പേരുമാണു വലയിലായത്.

വെബ്ദുനിയ വായിക്കുക