ഓപ്പറേഷന്‍ കുബേര: ആകെ കേസുകള്‍ 1012

വെള്ളി, 30 മെയ് 2014 (20:05 IST)
ബ്ലേഡ് മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ കുബേര അനുസരിച്ച് ഇതുവരെയായി സംസ്ഥാനത്തൊട്ടാകെ 1012 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തിയതാണിത്.
 
ഇതുവരെയായി സംസ്ഥാന പൊലീസ് ഓപ്പറേഷന്‍ കുബേറ അനുസരിച്ച് 7244 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. ഇതിനോടനുബന്ധിച്ച് ഇതുവരെയായി 586 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലേഡുകാരില്‍ നിന്ന് 3,47,70,340 രൂപ പിടിച്ചെടുത്തിട്ടുണ്ട്.
 
ചില കേസുകളില്‍ പൊലീസുകാരും പ്രതികളായിട്ടുണ്ട്. ഇത്തരത്തിലുള്ള പൊലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക