ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി വി എസ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടി സിപിഎമ്മിനെ മതേതര രാഷ്ട്രീയം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് വിഎസ് പറഞ്ഞു.
പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ ആര്‍എസ്എസുമായി വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുന്ന മുഖ്യമന്ത്രിക്ക് തങ്ങളെ പരിഹസിക്കാന്‍ അവകാശമില്ല. വെള്ളാപ്പള്ളിക്കെതിരായ തന്റെ പരാതി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തട്ടിക്കളിക്കുകയാണ്.
എല്ലാ രേഖകളും ലംഘിച്ച് വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ച് ബിജെപിക്ക് നിയമസഭാ പ്രവേശം നടത്താനുള്ള കരുനീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും വിഎസ് ആരോപിച്ചു.