സെന്‍‌കുമാറിന് നീതികിട്ടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

തിങ്കള്‍, 24 ഏപ്രില്‍ 2017 (14:37 IST)
പൊലീസ് മേധാവിയായി ടി പി സെൻകുമാറിനെ തിരികെ നിയമിക്കണമെന്ന സുപ്രീം കോടതി വിധിയിൽ സെൻകുമാറിന് നീതികിട്ടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാറിവന്ന സര്‍ക്കാര്‍ എല്ലാം തന്നെ  
സെൻകുമാറിനെ പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞത്. പിന്നെ എങ്ങനെയാണ് ഇപ്പോഴത്തെ സര്‍ക്കാറിര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞതെന്ന് അറിയില്ലയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
 
സര്‍ക്കാര്‍ സെന്‍‌കുമാറിനെ മാറ്റിയപ്പോള്‍ അത് സാധാരണയാ നിലയിലെ മാറ്റമാണെന്ന് കരുതിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ കാരണം വിചിത്രമായിരുന്നെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. സെന്‍‌കുമാറിനെ തിരികെ നിയമിക്കണമെന്ന സുപ്രീം കോടതിയുടെ വിധി അടിസ്ഥാനത്തില്‍  മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

വെബ്ദുനിയ വായിക്കുക