Onam 2023: നാളെ ഓഗസ്റ്റ് 1, മലയാളികള്‍ ഓണ മാസത്തിലേക്ക് കടക്കുന്നു. മലയാളികളുടെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരേ മനസോടെയാണ് ഓണം ആഘോഷിക്കുന്നത്. ഇത്തവണ ഓഗസ്റ്റ് 17 വ്യാഴാഴ്ചയാണ് ചിങ്ങ മാസം ഒന്നാം തിയതി. ഓഗസ്റ്റ് 20 നാണ് അത്തം. ഓഗസ്റ്റ് 27 ഞായറാഴ്ച അവധിയാണ്. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ഉത്രാടം അഥവാ ഒന്നാം ഓണം. ഓഗസ്റ്റ് 29 ചൊവ്വാഴ്ച തിരുവോണം. ഓഗസ്റ്റ് 30 ന് മൂന്നാം ഓണവും ഓഗസ്റ്റ് 31 വ്യാഴാഴ്ച നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും. അതായത് ഓഗസ്റ്റ് 27 ഞായര്‍ മുതല്‍ ഓഗസ്റ്റ് 31 വ്യാഴം വരെ തുടര്‍ച്ചയായി അഞ്ച് ദിവസം അവധിയായിരിക്കും.