സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ സമാപന ദിവസം ഘോഷയാത്ര ഉണ്ടാകുമെന്ന് തീരുമാനമായി. വര്‍ഷങ്ങളായി പതിവായി ടൂറിസം വാരാഘോഷം എന്ന നിലയില്‍ സമാപന ദിവസം ഘോഷയാത്ര നടത്താറുണ്ട്. എന്നാല്‍ ആര്‍ഭാടപൂര്‍വമുള്ള ഘോഷയാത്ര ഇത്തവണ വേണ്ടെന്നായിരുന്നു ആദ്യമെടുത്ത തീരുമാനം. എന്നാല്‍ ഈ തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തിയത്.
പാര്‍ട്ടി നേതാക്കളും ടൂറിസം വകുപ്പും സംയുക്തമായി നടത്തിയ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത് എന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും നിര്‍ദ്ദേശമായിട്ടുണ്ട്.
ഘോഷയാത്ര വയ്ക്കേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ ഓണത്തിനെതിരാണെന്ന തോന്നല്‍ ഉണ്ടാക്കുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതും ഇതോടെ ഇല്ലാതായി. മന്ത്രി ചെയര്‍മാനായും കെ.ടി.ഡി.സി ഡയറക്ടര്‍ ബാലമുരളി കണ്‍വീനറും ജോയിന്‍റ് കണ്‍വീനറായി എം.എസ്.വേണുഗോപാലും ഉള്‍പ്പെട്ട ഘോഷയാത്ര നടത്തിപ്പിനുള്ള കമ്മിറ്റിയും രൂപീകൃതമായി.