ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: മുത്തച്ഛന്‍ അറസ്റ്റില്‍

ബുധന്‍, 27 ജൂലൈ 2016 (11:39 IST)
ആറു വയസുള്ള ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശി മോഹനന്‍ എന്ന 52 കാരനെയാണ് കേസുമായി ബന്ധപ്പെട്ട് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.
 
മോഹനന്‍റെ മകളുടെ മകനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയുടെ മാതാവിന്‍റെ പരാതിയെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. എന്നാല്‍ വ്യാപകമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് ഇയാളെ വെഞ്ഞാറമൂട്ടില്‍ നിന്നാണു പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക