പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയ്ക്കു പുറമേ ബാങ്കിങ് മേഖലയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല പരിസരപ്രദേശം, തീര്‍ഥാടകരുടെ വാഹനം, വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഒഴിവാക്കി.
എന്നാല്‍, ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതാണെന്ന നിലപാടാണ് യു ഡി എഫിനുള്ളത്. യു ഡി എഫ്, എം എല്‍ എമാര്‍ തിങ്കളാഴ്ച രാജ്ഭവന്‍ പിക്കറ്റ് ചെയ്യും. ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും അവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.