വിമാനത്താവള ശുചിമുറിയിൽ മൂന്നു ലക്ഷത്തിന്റെ നിരോധിത നോട്ടുകൾ
തിങ്കള്‍, 24 ഏപ്രില്‍ 2017 (15:45 IST)
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ശുചിമുറിയിൽ നിന്ന് 2.90 ലക്ഷം രൂപയുടെ നിരോധിച്ച ആയിരം, അഞ്ഞൂറ് എന്നിവയുടെ നോട്ടുകൾ കണ്ടെടുത്തു. ഡിപ്പാർച്ച ഏരിയായ്ക്കടുത്തെ വി.ഐ.പി ലോഞ്ചിലെ ശുചിമുറിയിൽ ടെസ്റ് പിന്നിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
രാത്രി ശുചിമുറി വൃത്തിയാക്കാൻ വന്ന ജീവനക്കാരനാണ് ഈ പണം കണ്ടെത്തിയത്. കവറിൽ സൂചിച്ച നിലയിലായിരുന്നു നോട്ടുകൾ. വിവരം ഉടൻ തന്നെ മാനേജരെ അറിയിക്കുകയും ചെയ്തു. അധികാരികൾ പണം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വലിയതുറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.