നോര്‍ക്ക റൂട്ട്‌സ് യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) വെയില്‍സിലെ ഗവണ്‍മെന്റുമായി ചേര്‍ന്ന് വിവിധ NHS ട്രസ്റ്റുകളിലേയ്ക്ക് രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ അഭിമുഖം സംഘടിപ്പിക്കുന്നു. BSc നഴ്‌സിംഗ്/ GNM വിദ്യാഭ്യാസയോഗ്യതയും കൂടാതെ IELTS/ OET UK സ്‌കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ കുറഞ്ഞത് 6 മാസത്തെ പ്രവര്‍ത്തി പരിചയവും വേണം.
അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.