നിപ രോഗി പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ചിട്ടുണ്ട്; മലപ്പുറത്ത് ജാഗ്രത, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രേണുക വേണു

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (11:04 IST)
മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച 24 കാരന്റെ റൂട്ട് മാപ്പില്‍ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനും. സെപ്റ്റംബര്‍ നാലിനാണ് യുവാവിനു നിപയുടെ ലക്ഷണങ്ങള്‍ ആരംഭിച്ചത്. നാലിനും അഞ്ചിനും യുവാവ് വീടിനു പുറത്തേക്കു പോയിട്ടില്ല. ആറാം തിയതി രാവിലെ 11.30 നു ഫാസില്‍ ക്ലിനിക്കില്‍ ഉണ്ടായിരുന്നു. അരമണിക്കൂറോളമാണ് ഇവിടെ ചെലവഴിച്ചത്. അന്നേദിവസം വൈകിട്ട് 7.30 മുതല്‍ 7.45 വരെ ബാബു പാരമ്പര്യവൈദ്യശാലയിലും ഉണ്ടായിരുന്നു. അന്ന് രാത്രി 8.18 മുതല്‍ 10.30 വരെ ജെ.എം.സി ക്ലിനിക്കില്‍ ചെലവഴിച്ചു. 
 
ഏഴാം തീയതി രാവിലെ 9.20 മുതല്‍ 9.30 വരെ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍. ഓട്ടോയിലായിരുന്നു സ്റ്റേഷനിലേക്ക് യാത്ര ചെയ്തത്. അന്ന് രാത്രി 7.25 മുതല്‍ 8.24 വരെ എന്‍.ഐ.എം.എസ് എമര്‍ജന്‍സി വിഭാഗത്തില്‍. അന്ന് തന്നെ രാത്രി 8.25-ന് ഐസിയുവിലേക്ക് മാറ്റി. എട്ടാം തീയതി ഉച്ചയ്ക്ക് ഒരു മണി വരെ അവിടെ ചികിത്സയില്‍ കഴിഞ്ഞു. 
 
എട്ടിന് ഉച്ചയ്ക്ക് 1.25 ന് എം.ഇ.എസ് ആശുപത്രിയിലേക്ക് മാറ്റി. 2.06 മുതല്‍ 3.55 വരെ എം.ഇ.എസ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍. 3.59 മുതല്‍ 5.25 വരെ എം.എര്‍.ഐ. മുറിയില്‍. 5.35 മുതല്‍ 6 വരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തുടര്‍ന്നു. പിന്നീട്, 6.10 ന് എം.ഐ.സി.യു യൂണിറ്റ് ഒന്നിലേക്ക് മാറ്റുന്നു. ഒന്‍പതാം തീയതി പുലര്‍ച്ചെ 12.50 വരെ ഇവിടെ ചികിത്സയില്‍. ഒന്‍പതിന് പുലര്‍ച്ചെ ഒന്നിന് എം.ഐ.സി.യു യൂണിറ്റ് രണ്ടിലേക്ക് മാറ്റി. സെപ്റ്റംബര്‍ ഒന്‍പതിനാണ് യുവാവ് മരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍