നിപയെ കീഴടക്കി കേരളം; തുടര്‍ച്ചയായ അഞ്ചാം ദിവസവും പോസിറ്റീവ് കേസുകളില്ല

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (14:31 IST)
നിപ പരിശോധനയ്ക്ക് അയച്ച 24 സാംപിളുകള്‍ കൂടി നെഗറ്റീവ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും പോസിറ്റീവ് കേസുകള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മൂന്ന് പരിശോധനാഫലം കൂടിയാണ് ഇനി ലഭിക്കാനുള്ളത്. സംസ്ഥാനത്തെ നിപ വ്യാപനത്തെ സംസ്ഥാനം കൃത്യമായി പ്രതിരോധിക്കുകയാണെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ഓക്‌സിജന്‍ സപ്പോര്‍ട്ട് മാറ്റിയതായും മന്ത്രി അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഇപ്പോള്‍ ഐസൊലേഷനില്‍ ഉള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍