നിപ്പാ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ മന്ത്രി; പുതുതായി നിപ്പാ സ്ഥിരീകരിച്ചത് 3 പേർക്ക് മാത്രം

വെള്ളി, 25 മെയ് 2018 (18:27 IST)
കോഴിക്കോട്: അശങ്കപ്പെട്ടതുപോലെ നിപ്പാ വൈറസ് പടരുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. നിലവിൽ മൂന്നുപേർക്ക് മാത്രമാണ് നിപ്പാ സ്ഥിരീകരിച്ചിട്ടുള്ളത്. പേരാമ്പ്ര സഹകരണ ആശുപത്രിയിലെ രണ്ട് നേഴ്സുമാർക്കും നിപ്പാ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേവരെ നിപ്പാ ബാധിച്ച് 12 പേരാണ് മരിച്ചത് എന്നും മന്ത്രിവ്യക്തമാക്കി.  
 
നേരത്തെ മരിച്ച സാബിത്തിനേയും നിപ്പാ ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാബിത്തിന്റെ സഞ്ചാര പശചത്തലം പരിശോധിക്കുമൊന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. രണ്ടാമത്തെ കേസിൽ തന്നെ നിപ്പാ വൈറസ് കണ്ടെത്താനായതിൽ ലോകാരോഗ്യ സംഘടന അഭിനന്ദനം അറിയിച്ചതായും മന്ത്രി പറഞ്ഞു.
 
നിപ്പാ വൈറസിനായി ഓസ്ട്രേലിയയിൽ നിന്നും 50 ഡോസ് മരുന്നുകൾ എത്തിച്ചു. നേരത്തെ വിജയകരമായി ഉപയോഗിച്ചിട്ടുള്ള മരുന്നുകളണ് എത്തിച്ചിട്ടുള്ളത്. അതേസമയം മലേഷ്യയിൽ നിന്നും കൊണ്ടുവന്ന മരുന്നുകൾ രോഗികൾക്ക് നൽകി തുടങ്ങിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍