യുഡിഎഫ് എംപിമാര്‍ക്ക് സുധീരന്റെ ഉപദേശം
കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ ജനകീയ വിഷയങ്ങളില്‍ ജാഗ്രത ഉള്ളവരാകണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്. ഡല്‍ഹിയില്‍ യുഡിഎഫ് എംപിമാരുടെ യോഗത്തിലാണ് സുധീരന് നിര്‍ദ്ദേശങ്ങള്‍ വെച്ചത്.
ജനകീയ വിഷയങ്ങളായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തീരദേശ പരിപാലന നിയമത്തിന്റെ അപാകതകള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളില്‍ യോജിച്ച് നില്‍ക്കണം. റെയില്‍വെ പൊതുബജറ്റുകള്ക്ക് മുമ്പായി സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അദ്ദേഹം എംപിമാരുടെ യോഗത്തില്‍ പറഞ്ഞു.