ചില ‘ബ്രോ’ക്കളുടെ കുശുമ്പ് കാരണം കളക്‌ടര്‍ ബ്രോ ഫേസ്‌ബുക്ക് ഇടപെടല്‍ നിര്‍ത്തി

ഞായര്‍, 12 ജൂലൈ 2015 (14:35 IST)
അസൂയ മൂത്ത ചില ‘ബ്രോ’ക്കളുടെ ഇടപെടലുകള്‍ കാരണം കോഴിക്കോട് ജില്ലയുടെ കളക്‌ടര്‍ ബ്രോ പ്രശാന്ത് നായര്‍ തന്റെ ഫേസ്‌ബുക്ക് അക്കൌണ്ടിലൂടെയുള്ള ഇടപെടല്‍ താല്‍ക്കാലികമായി നിര്‍ത്തി. 
 
നമ്മുടെ കൂട്ടത്തില്‍ തന്നെയുള്ള ചില ബ്രോക്കള്‍ക്ക് അസൂയ, കുശുമ്പ്, പുച്‌ഛം എന്നിവ കലശലായ സാഹചര്യത്തില്‍ കുറച്ച് ദിവസത്തേക്ക് ബ്രേക്ക് എടുക്കുകയാണെന്ന് പ്രശാന്ത് എന്‍ എന്ന സ്വകാര്യ ഫേസ്‌ബുക്ക് അക്കൗണ്ടില്‍ കളക്ടര്‍ അറിയിച്ചു. അതേസമയം, ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ താന്‍ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
 
കളക്ടര്‍ എന്‍ പ്രശാന്തിന്റെ ഫേസ്‌ബുക്ക് ഉപയോഗത്തെപ്പറ്റി കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ കെ സി അബു കെ പി സി സി യോഗത്തില്‍ പരാതി ഉന്നയിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

വെബ്ദുനിയ വായിക്കുക