കണ്ണൂരില്‍ അജ്ഞാത അയുധ ധാരികള്‍
മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന അജ്ഞാത ആയുധ ധാരികളെ കണ്ണുരില്‍ കണ്ടതായി റിപ്പൊര്‍ട്ട്. ശനിയാഴ്ച രാത്രിയില്‍ ജില്ലയിലെ നെടുംപൊയില്‍ ചിറ്റേരി കോളനിയിലാണ് മാവോവാദികളെന്ന് സംശയിക്കുന്ന ആയുധധാരികള്‍ എത്തിയതായി നാട്ടുകാര്‍ അറിയിച്ചത്.
സംഘത്തില്‍ ആറുപേര്‍ ഊണ്ടായിരുന്നതായാണ് വിവരം. മാവോവാദി നേതാവ് രൂപേഷ് അടക്കമുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നു. ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നെടുംപൊയിലിന് സമീപമുള്ള പ്രദേശങ്ങളില്‍ നേരത്തെയും ഇത്തരം കേസുകള്‍ റിപ്പൊര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ നല്കുന്ന മുന്നറിയിപ്പനുസരിച്ച് പോലീസ് എത്തുമ്പോഴേക്കും ഇവര്‍ കര്‍ണാടക വനത്തിലേക്ക് രക്ഷപെടുകയാണ് പതിവ്.