വസ്തുതര്‍ക്ക കേസില്‍ മകന് അനുകൂലമായി വിധി വന്നതിനേ തുടര്‍ന്ന് അമ്മ സ്വന്തം മകനെ ആളെ വിട്ട് കൊല്ലിച്ചു. ചാക്ക ഐടിഐ യ്ക്ക് സമീപം മൈത്രി ഗാര്‍ഡന്‍സിലെ ഷറഫുദ്ദീനാണ് (50) അമ്മ പറഞ്ഞു വിട്ട അക്രമികളാല്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. അന്യ മതത്തില്‍ പെട്ട ബിന്ദു എന്ന പെണ്‍കുട്ടിയെ പ്രണയിച്ച വിവാഹം കഴിച്ചതിനെതുടര്‍ന്ന് ഷറഫുദീന്‍ വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു. അതിന് ശേഷം ഷറഫുദ്ദീനും അമ്മ നബീസാബീവിയും തമ്മില്‍ വസ്തുവിനുവേണ്ടി കേസും നടന്നു.
എന്നാല്‍ വര്‍ഷങ്ങളായി നടന്ന കേസില്‍ മകന് അനുകൂലമായി വിധി വന്നതൊടെ നബീസാബീവി അയല്‍വാസികളെ കൊണ്ട് ഷറഫുദീന്റെ വീട് ആക്രമിക്കുകയായിരുന്നു. രാത്രി ഷറഫുദ്ദീന്റെ വീട്ടില്‍ എട്ടുപേരടങ്ങുന്ന സംഘം ആക്രമണം നടത്തുകയും ഷറഫുദീനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
ഇതോടെ ഷറഫുദീന്റെ മക്കളായ ഷാവി എന്ന സന്തോഷും വീട്ടിലുണ്ടായിരുന്നവരും തിരിച്ച് ആക്രമിച്ചു. ഇതില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മൈത്രി ഗാര്‍ഡന്‍സ് ടി.സി. 77/125 ലെ ബിസ്കറ്റ് രാജേഷ് (27), അയല്‍വാസികളായ രതീഷ്, ഗിരീഷ്, ഉണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരില്‍ ബിസ്കറ്റ് രാജേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റ് മൂന്ന് പേര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ പേട്ട പൊലീസിന്റെ നിരീക്ഷണത്തിലാണ്.