മരുമകന് അടിയേറ്റു മരിച്ച കേസുമായി ബന്ധപ്പെട്ട് അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ വലിയ പള്ളിക്കടുത്ത് തോപ്പില്‍ തെരുവില്‍ വീട്ടില്‍ നൌഷാദ് എന്നയാളുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നൌഷാദിന്റെ ഭാര്യാ പിതാവ് സലീമിനെ (57) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 27 നു രാത്രി നൌഷാദ് മദ്യപിച്ച് വീട്ടിലെത്തി ഭാര്യ സജീലയെ മര്ദ്ദിച്ചതുകണ്ട് സഹികെട്ട് സമീപത്തുണ്ടായിരുന്ന സലീം വിറക് കഷണമെടുത്ത് നൌഷാദിന്റെ തലയ്ക്കടിക്കുകയായിരുന്നു.
ബോധരഹിതനായ ഇയാളെ സലീമും മകളും ചേര്‍ന്ന് കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. തെങ്ങിന്തടിയില് തലയടിച്ചു വീണാണ് നൌഷാദിനു പരിക്കേറ്റതെന്ന് ഇരുവരും ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു.
എന്നാല്‍ താമസിയാതെ തന്നെ നൌഷാദ് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പോസ്റ്റ്മാര്‍ട്ടത്തില്‍ മരണകാരണം തലയ്ക്ക് പിറകില്‍ അടിയേറ്റതാണെന്ന് തെളിഞ്ഞു. ഇതിനെ തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ സലീം കുറ്റം സമ്മതിച്ചു. കഴക്കൂട്ടം സി.ഐ അരുണിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.