കുടുംബവഴക്ക്: ഗൃഹനാഥന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു

തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (16:02 IST)
കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു. വെട്ടേറ്റ മറ്റൊരു മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മൂവാറ്റുപുഴയ്ക്കടുത്ത് കല്ലൂര്‍ക്കാട് ഏനാനല്ലൂരിലാണു സംഭവം.
 
ഏനാനല്ലൂര്‍ മണ്ണോത്തല്‍ വീട്ടില്‍ വിശ്വനാഥനാണ് ഭാര്യ ഷീല (46), മകന്‍ വിപിന്‍ (24) എന്നിവരെ വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിക്കാണു സംഭവം നടന്നത്. സ്ഥിരമായി മദ്യപിക്കുന്ന വിശ്വനാഥന്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. 
 
കൊലപാതകത്തിനു ശേഷം വിശ്വനാഥന്‍ ഒളിവില്‍ പോയി. പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയേയും മക്കളേയും വിശ്വനാഥന്‍ ക്രൂരമായാണു വെട്ടിയത്. പരിക്കേറ്റ മറ്റൊരു മകന്‍ വിഷ്ണു കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

വെബ്ദുനിയ വായിക്കുക