കണ്ണൂരിലെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; ആറു പേര്‍ കസ്‌റ്റഡിയില്‍
പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകനും ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈഎസ്‌പി മധുസുദനന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. സിപിഎം പ്രവർത്തകനായ സിവി ധനരാജിന്റെ കൊലയുമായി ബന്ധപ്പെട്ട് പത്ത് പേരെയും ബിഎംഎസ് പ്രവർത്തകനായ സികെ രാമചന്ദ്രന്റെ കൊലയുമായി ബന്ധപ്പെട്ട് അമ്പതു പേരെയുമാണ് പ്രതിചേര്‍ത്തിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഈ രണ്ടു കൊലപാതകങ്ങളും നടന്നത്. രാഷ്ട്രീയ കൊലപാതകങ്ങളെ സംബന്ധിച്ച് ചൊവ്വാഴ്ച മുതൽ പ്രത്യേക അന്വേഷണസംഘം വ്യാപക തെരച്ചിൽ നടത്തിവരുകയാണ്. കൊലപാതകങ്ങളെ സംബന്ധിച്ച് നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.