മൂന്നാറിൽ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

വ്യാഴം, 20 ഏപ്രില്‍ 2017 (08:14 IST)
മൂന്നാർ കൈയ്യേറ്റ ഭൂമികൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. സൂര്യനെല്ലി പാപ്പാത്തിച്ചോലയിലാണ് തുടക്കം. പ്രദേശത്ത് ഇതിനായുള്ള നടപടികൾ ആരംഭിച്ചു. ദേവികുളം തഹസിൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി നടപടിക്ക് തുടക്കം കുറിച്ചു. 
 
പാപ്പാത്തിച്ചോലയിൽ കുരിശ് സ്ഥാപിച്ച ഭൂമിയാണ് ഒഴിപ്പിക്കുന്നത്. വനിതാ പൊലീസടക്കം വൻ പൊലീസ് സംഘവും സ്ഥലത്ത് കാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സംഘർഷം കണക്കിലെടുത്താണിത്. എക്സ്കവേറ്ററും ട്രാക്ടറും ഉൾപ്പെടെ സകല സന്നാഹങ്ങളോടും കൂടിയാണ് ദൗത്യ സംഘം കൈയേറ്റ ഭൂമിയിലെത്തിയത്.
 
വഴി മധ്യേ ചിലർ സംഘത്തെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. സ്ഥലത്തെ കുരിശ് പൊളിച്ചു തുടങ്ങി. മൂന്നാം തവണയാണ് കൈയേറ്റം ഒഴിപ്പിക്കാനായി ദൗത്യ സംഘം പാപ്പാത്തിച്ചോലയിൽ എത്തുന്നത്. ആദ്യ രണ്ടു തവണയും സംഘർഷത്തെ തുടർന്ന് മടങ്ങിപ്പോവുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക