മണിയെ കുടുക്കാന്‍ തയാറെടുപ്പുമായി പ്രതിപക്ഷം

തിങ്കള്‍, 24 ഏപ്രില്‍ 2017 (09:05 IST)
മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ച തുടങ്ങുന്ന സഭാസമ്മേളനം  സമരവേദിയാക്കാന്‍ തയാറായി പ്രതിപക്ഷം. 
 
മന്ത്രി എം എം മണി നടത്തിയ അശ്ലീലപരാമര്‍ശത്തെ മുഖ്യമന്ത്രി പിണറായി വിജന്‍ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിവരെ മണിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചത് കൊണ്ട് അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് സര്‍ക്കാരിന് ഇനി ന്യായീകരിക്കാനാവില്ല. സ്ത്രീകള്‍ക്ക് മുന്‍‌ഗണന നല്‍കുന്നുവെന്ന് അഭിപ്രായപ്പെടുമ്പോഴാണ് ഇത്തരത്തില്‍ ഒരു മന്ത്രി അവകാശപ്പോരാട്ടത്തിനിറങ്ങിയ സ്ത്രീകളെ അപമാനിച്ചത്. 
 
എന്നാല്‍ മണിക്കെതിരെയും മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെയും സി പി ഐ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. അത്കൊണ്ട് തന്നെ ചൊവ്വാഴ്ച നടക്കുന്ന സഭയില്‍ സി പി എം ഒറ്റപ്പെടും. 

വെബ്ദുനിയ വായിക്കുക