റിസോര്‍ട്ടുകള്‍ പൊളിച്ച് മാറ്റാതെ സര്‍ക്കാര്‍ മുതലാക്കി മാറ്റും: ഇ ചന്ദ്രശേഖരന്‍

ബുധന്‍, 5 ഏപ്രില്‍ 2017 (10:47 IST)
വന്‍കിട റിസോര്‍ട്ടുകള്‍ ഏറ്റെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്. നിര്‍മിച്ച കെട്ടിടങ്ങള്‍ ഒന്നും പൊളിച്ചനീക്കുന്ന നടപടിയിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
സര്‍ക്കാര്‍ ഭൂമി തിരിച്ച്പിടിക്കുമെന്നും സര്‍ക്കാര്‍ ഭൂമിയില്‍ പണിത അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ച് മാറ്റാതെ സര്‍ക്കാര്‍ മുതലാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
 
ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ ഭൂമിയെ സംബന്ധിച്ച് റവന്യു വകുപ്പ് അന്വേഷിക്കുമെന്നും യഥാര്‍ഥ കയ്യേറ്റക്കാരെ രക്ഷപ്പെടുത്താനാണ് രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ കയ്യേറ്റത്തിനെതിരെ ഇപ്പോള്‍ സമരം നടത്തുന്ന യുഡിഎഫ് കഴിഞ്ഞ അഞ്ചുവര്‍ഷം അനങ്ങിയില്ലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. 
 

വെബ്ദുനിയ വായിക്കുക