പി.സി. ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജ് ഇത്തവണത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന തീരുമാനിച്ചു. ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് സെക്കുലറിനു ഇടതുമുന്നണി രണ്ട് സീറ്റു നല്‍കിയെങ്കിലും ജയ പ്രതീക്ഷയുള്ള മുണ്ടക്കയം ലഭിക്കാത്തതിനാലാണ് ഷോണ്‍ ജോര്‍ജ്ജ് മത്സരിക്കാത്തത് എന്നാണു റിപ്പോര്‍ട്ട്.
പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയുമാണ് പാര്‍ട്ടിക്ക് നല്‍കിയത്. എന്നാല്‍ മുണ്ടക്കയത്തിനു വേണ്ടിയും പാര്‍ട്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതില്‍ കാഞ്ഞിരപ്പള്ളിയില്‍ പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമില്ലാത്തതും പൂഞ്ഞാര്‍ വനിതാ മണ്ഡലമായതുമാണ് ഷോണ്‍ ജോര്‍ജ്ജിനു വിനയായത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രാജേഷ് സെബാസ്റ്റ്യനാണ് മുണ്ടക്കയത്തെ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി