മേമനെ തൂക്കിലേറ്റിയ സംഭവം; സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവെച്ചു

ശനി, 1 ഓഗസ്റ്റ് 2015 (17:41 IST)
മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവച്ചു. മലയാളിയായ അനൂപ് സുരേന്ദ്രനാണ് രാജിവച്ചത്. ദേശീയ നിയമസര്‍വകലാശാല അധ്യാപകനായ അനൂപ് ഡപ്യൂട്ടേഷനിലായിരുന്നു. കോടതിയിലെ കറുത്ത നിമിഷങ്ങളാണ് കടന്നുപോയതെന്ന് അനൂപ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക