ജസ്റ്റിസ് കെടി തോമസിന്റെ ആത്മാര്‍ഥതയില്‍ സംശയമുണ്ടെന്ന് പറഞ്ഞ് മന്ത്രി പിജെ ജോസഫ് രംഗത്ത് വന്നതിനു പിന്നാലെ കേരളത്തിന് വേണ്ടി വാദിക്കാനല്ല തന്നെ ഉന്നതാധികാരസമിതി അംഗമാക്കിയതെന്ന് കെടി തോമസ് തിരിച്ചടിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയെ കെടി തോമസ് സ്വാഗതം ചെയ്ത നടപടി ശരിയായില്ലെന്നും അദ്ദേഹത്തിന്റെ ആത്മാര്‍ഥതയില്‍ സംശയിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് ജോസഫ് പറഞ്ഞത്.
ഡാം സുരക്ഷിതമാണെന്ന് 11 സുപ്രിം കോടതി ജഡ്ജിമാര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഡാം സുരക്ഷിതമെന്ന് കേള്‍ക്കുമ്പോള്‍ ആശ്വസിക്കുകയല്ലെ വേണ്ടതെന്ന് ജോസഫിനോടായി കെടി തോമസ് ചോദിച്ചു.
കേരളം ആവശ്യപ്പെട്ടാല്‍ മുല്ലപ്പെരിയാറില്‍ ഉദ്പ്പാദിപ്പിക്കുന്ന വൈദ്യുതി ലഭിക്കും. അങ്ങനെവന്നാല്‍ ഡാം സുരക്ഷിതമാണെന്ന് കേരളത്തിന് പറയേണ്ടിവരും. അതുകൊണ്ടാണ് കേരളം ഇക്കാര്യം ആവശ്യപ്പെടാത്തതെന്നും കെ.ടി തോമസ് പറഞ്ഞു.
അതേസമയം മേല്‍നോട്ട സമിതിയിലേക്കുള്ള കേരളത്തിന്റെ പ്രതിനിധിയെ ഒരാഴ്ചക്കുള്ളില്‍ തീരുമാനിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.