'മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലം; വിള്ളല്‍ വലുതാകുന്നു'
തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (16:26 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമെന്ന് മേല്‍നോട്ട സമിതി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഗ്യാലറികളിലെ ചോര്‍ച്ച ക്രമാധീതമായി വര്‍ദ്ധിച്ചതാണ് അണക്കെട്ട് ദുര്‍ബലമാകാന്‍ കാരണമായി തീര്‍ന്നതെന്നാണ് സമിതി വിലയിരുത്തിയത്. കേന്ദ്ര ജലകമ്മിഷന്‍ അംഗം എല്‍എവി നാഥന്‍ അധ്യക്ഷനായ സമിതിയാണ് അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയത്.
സംസ്ഥാനത്ത് മഴ കൂടിയതും വൃഷ്ടി പ്രദേശത്ത് കൂടുതല്‍ മഴ ലഭിച്ചതുമാണ് അണക്കെട്ടില്‍ ജല നിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണമായതെന്നും. നേരത്തെ എണ്‍പത് ശതമാനമുണ്ടായിരുന്ന ജല നിരപ്പ് ഇപ്പോള്‍ തോണ്ണൂറ് ശതമാനമായി കൂടിയെന്നും മേല്‍നോട്ട സമിതി നടത്തിയ സന്ദര്‍ശനത്തില്‍ നിന്ന് വ്യക്തമായി. കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ് ഇത്രയും വെള്ളം ഉയര്‍ന്നത്.
അണക്കെട്ടിലെ വിള്ളലുകളില്‍ നിന്നും വളരെ തോതില്‍ വെള്ളം പുറത്തേക്ക് ചോരുന്നത് വിള്ളലുകള്‍ വലുതാക്കാന്‍ കാരണമാകുമെന്നും സമിതി കണ്ടെത്തി. നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുകയാണെന്നും. ഇങ്ങനെ തുടര്‍ന്നാണ് സ്ഥിഗതികള്‍ തകിടം മറിയുമെന്നുമാണ് സമിതി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് അണക്കെട്ടില്‍ എത്ര ശതമാനം വെള്ളമുണ്ടായിരുന്നുവെന്ന് കാണിക്കുന്ന രേഖകള്‍ കൈമാറാന്‍ തമിഴ്നാട് തയാറായിട്ടില്ല. എല്ലാ അണക്കെട്ടുകളിലും ഇത്തരത്തിലുള്ള വിള്ളലുകള്‍ ഉണ്ടെന്നും. ചോര്‍ച്ചകള്‍ സാധാരണമാണെന്നുമാണ് തമിഴ്നാട് വാദിക്കുന്നത്. വൈകുന്നേരം തേക്കടിയില്‍ മേല്‍നോട്ട സമിതി യോഗം ചേരും.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഉപസമിതി യോഗത്തില്‍ നിന്നും തമിഴ്നാട് പ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 17, 18 ബ്ളോക്കുകളില്‍ കണ്ടെത്തിയ ചോര്‍ച്ച യോഗമിനിറ്റ്സില്‍ രേഖപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടതോടെയാണ് തമിഴ്നാട് യോഗം ബഹിഷ്ക്കരിച്ചത്. സമിതി അംഗമല്ലാത്തവരെ തമിഴ്നാടിന്റെ പ്രതിനിധികളായി ഉപസമിതിയോഗത്തില്‍ പങ്കെടുപ്പിച്ചതും മേല്‍നോട്ടസമിതിയെ കേരളം അറിയിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.