മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി യോഗം ഇന്ന് ചേരും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിക്ക് മുകളിലായ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഇന്ന് രാവിലെ അണക്കെട്ട് സന്ദശിക്കും. തുടര്‍ന്ന് ഉച്ചയോടെയാണ് യോഗം. അണക്കെട്ടിലെ ജലനിരപ്പിനെ കുറിച്ചുള്ള ആശങ്ക കേരളം സമിതിയെ അറിയിക്കും.
ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. ഡാമിന്‍റെ സ്പില്‍വേയിലുള്ള 13 ഷട്ടറുകളില്‍ രണ്ടെണ്ണം തകരാറിലായിട്ടും നന്നാക്കാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ലെന്നും അടിയന്തിര സാഹചര്യമുണ്ടായാല്‍ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ കണ്ടെത്തലുകളും കേരളം മേല്‍നോട്ട സമിതി യോഗത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തും.