അമ്മയ്ക്ക് പീഡനം: മകന്‍ അറസ്റ്റില്‍

തിങ്കള്‍, 23 ജൂണ്‍ 2014 (09:43 IST)
മകന്‍ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവ് അറസ്റ്റില്‍. ചക്കാമ്പുഴ സ്വദേശിനിയായ വീട്ടമ്മയാണ് 25-കാരനായ മകന്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്. കഴിഞ്ഞ മെയ് 31ന് രാത്രിയില്‍ കുളിക്കുമ്പോള്‍ കതക് തള്ളിത്തുറന്ന് അകത്തുകയറിയ മകനെക്കണ്ട് ഭയന്നോടിയെന്നും തൊട്ടടുത്ത റബര്‍ത്തോട്ടത്തില്‍ ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതി. 
 
എന്നാല്‍, അമ്മയുടെ പരാതി അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ആരോപിച്ച് 21-കാരിയായ മകള്‍ രംഗത്തെത്തി. അമ്മയുടെ ചില നടപടികളെ എതിര്‍ത്തതിന്റെ പ്രതികാരമായാണ് സഹോദരനെതിരേ പരാതി നല്‍കിയതെന്നും മകള്‍ പറഞ്ഞു. മകനെ അറസ്റ്റുചെയ്ത് കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.
 
 
 

വെബ്ദുനിയ വായിക്കുക