മക്കളെ അനാശാസ്യത്തിനയച്ച മാതാവ് അറസ്റ്റില്‍

ശനി, 25 ജൂലൈ 2015 (18:36 IST)
പെണ്‍മക്കളെ അനാശാസ്യം നടത്താന്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കലിനടുത്ത് പൊന്മളയില്‍ വാടക കെട്ടിടത്തില്‍ താമസിക്കുന്ന മാനന്തവാടി ആറങ്കോട് ഹൌസില്‍ സക്കീന എന്ന 45 കാരിയാണ് പൊലീസ് പിടിയിലായത്.
 
ഇടനിലക്കാര്‍ മുഖേന 12, 16, 17 വയസ് വീതമുള്ള മൂന്നു പെണ്‍മക്കളെയായിരുന്നു മാതാവ് അനാശാസ്യത്തിന് ഇരകളാക്കിയത്. രണ്ട് വര്‍ഷം മുമ്പായിരുന്നു മൂത്ത കുട്ടിയെ ആദ്യം ഇതിനയച്ചത്. പിന്നീട് ഇത് പതിവാക്കുകയായിരുന്നു.
 
സ്കൂള്‍ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ഈ കുട്ടികളെ എറണാകുളം അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു അനാശാസ്യത്തിനു എത്തിച്ചിരുന്നത്. സക്കീനയെ മലപ്പുറം ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലപ്പുറം സി.ഐ അശോകന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക