മോഡി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനിടയില്ലെന്ന് ഇന്നസെന്റ്

ചൊവ്വ, 20 മെയ് 2014 (13:16 IST)
നരേന്ദ്രമോഡി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനിടയില്ലെന്ന് ചാലക്കുടിയില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്ര്യനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ ഇന്നസെന്‍റ്. മോഡി നല്ലത് ചെയ്താല്‍ അനുകൂലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
മോഡി സര്‍ക്കാറിനെ വിലയിരുത്താന്‍ ഒരുവര്‍ഷം കൂടി വേണമെന്നും ഇന്നസെന്‍റ് പറഞ്ഞു. പരനാറി പ്രയോഗം ചാലക്കുടിയില്‍ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ചാലക്കുടിയിലെ വിജയം വ്യക്തിയുടെ വിജയമല്ല, പാര്‍ട്ടിയുടെ വിജയമാണെന്നും ഇന്നസെന്‍റ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക