'ശുചീകരണത്തില്‍ നമ്മളും രാജപ്പന്‍ജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം': രാജപ്പന് പ്രധാനമന്ത്രിയുടെ പ്രശംസ

ശ്രീനു എസ്

ഞായര്‍, 31 ജനുവരി 2021 (17:39 IST)
വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് വിറ്റു ജീവിക്കുന്ന കോട്ടയം സ്വദേശിയായ രാജപ്പന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ജന്മനാ രണ്ടുകാലിനും സ്വാധീനമില്ലാത്തയാളാണ് രാജപ്പന്‍. എന്നാല്‍ വൃത്തിയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 
' ഒന്ന് ആലോചിച്ചു നോക്കു, രാജപ്പന്‍ജിയുടെ ചിന്ത എത്രത്തോളം ഉയര്‍ന്ന നിലയിലാണ്. നമ്മളും അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം' -പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യത്തെ മാന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു മോദി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍