സംസ്ഥാനത്ത് സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും തുടർന്നുള്ള പ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയത്ത് അധ്യാപകരുടെ ഫോൺ ഉപയോഗത്തിനും കർശനമായ നിയന്ത്രണങ്ങൾ വന്നേക്കാം.