കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സി എ വിദ്യാർത്ഥിനി മിഷേൽ ഷാജി വർഗീസിന്റെ കേസിൽ പുതിയ വഴിത്തിരിവ്. മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണെന്ന സംശയവുമായി മിഷേലിന്റെ പിതാവ് വർഗീസ്. വർഗീസിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ബോട്ട് ജീവനക്കാരേയും ഉടമകളേയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
സിഐഎസ്എഫ് സുരക്ഷയൊരുക്കുന്ന വാര്‍ഫില്‍ ഇത്തരമൊരു കൃത്യം നടത്തുക അസാധ്യമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നു. എങ്കിലും വർഗീസിന്റെ സംശയം നീക്കാൻ തന്നെയാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. മിഷേലിനെ കാണാതായ ദിവസം സന്ധ്യക്കു ശേഷം എറണാകുളം, ഹൈക്കോടതി ജെട്ടികള്‍ക്കു സമീപം കായലിലുണ്ടായിരുന്ന ബോട്ടുകളുമായി ബന്ധപ്പെട്ടാണു ക്രൈംബ്രാഞ്ചിന്റെ പരിശോധന.