ശബരിമലയിലെ പ്രതിഷേധം ആസൂത്രിതമെന്ന് ദേവസ്വം മന്ത്രി; യുഡിഎഫിനും സംഘപരിവാറിനും വിമര്‍ശനം

ചൊവ്വ, 26 ഡിസം‌ബര്‍ 2023 (09:57 IST)
ശബരിമലയിലെ പ്രതിഷേധം ആസൂത്രിതമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ഇതില്‍ കൂടുതല്‍ ഭക്തര്‍ നേരത്തെയും ശബരിമലയില്‍ വന്നിട്ടുണ്ട്. മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും അന്നൊന്നും ആരും പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ല. ഇപ്പോഴത്തെ പ്രതിഷേധത്തിനു പിന്നില്‍ യുഡിഎഫും സംഘപരിവാറും ആകാമെന്നും ശരണം വിളി മുദ്രാവാക്യങ്ങളായി മാറിയെന്നും മന്ത്രി പറഞ്ഞു. 
 
ഹൈക്കോടതി പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. വിശ്വാസത്തെ വോട്ടാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു. തനിക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ഭക്തരെ കൊണ്ടുപോലും മുദ്രാവാക്യം വിളിപ്പിക്കുന്നു. ചിലര്‍ക്ക് ഇംഗ്ലീഷില്‍ മുദ്രാവാക്യം എഴുതി കൊടുത്ത് വിളിപ്പിക്കുന്നു. എന്ത് പ്രകോപനം ഉണ്ടായാലും പൊലീസിന് സംയമനം പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍