പകര്‍ച്ചപ്പനി : പത്തനംതിട്ടയില്‍ 262 പേര്‍ ചികിത്സ തേടി
ബുധന്‍, 12 ഓഗസ്റ്റ് 2015 (19:56 IST)
പത്തനംതിട്ട ജില്ലയില്‍ വൈറല്‍പനി ബാധിച്ച 262 പേര്‍ കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു.
ജില്ലയിലെ കൊക്കാത്തോടില്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സതേടി. ചിക്കന്‍പോക്സ് ബാധിച്ച് രണ്‍ണ്ടുപേരും വയറിളക്കം ബാധിച്ച് 25 പേരും ആശുപത്രികളിലെത്തി.
പനിബാധ ഉണ്ടായാലുടന്‍ തന്നെ സമീപത്തുള്ള ചികിത്സാ കേന്ദ്രങ്ങളിലെത്തി ഡോക്ടറെ കണ്ട് വേണ്ട നടപടികള്‍ എടുക്കേണ്ടതാണെന്ന് ഡി.എം.ഒ അറിയിച്ചു.