പത്തനംതിട്ടയില്‍ പകര്‍ച്ചപ്പനി: 334 പേര്‍ ചികിത്സ തേടി
ശനി, 27 ജൂണ്‍ 2015 (17:12 IST)
പത്തനംതിട്ട ജില്ലയില്‍ വൈറല്‍പനി ബാധിച്ച 334 പേര്‍ കഴിഞ്ഞ ദിവസം (ജൂണ്‍ 25) വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ പനി പടരുന്നതായും റിപ്പോര്‍ട്ടുണ്ട്.
കടമ്പനാട്, കുന്നന്താനം, കോട്ടാങ്ങല്‍, തിരുവല്ല എന്നിവിടങ്ങളില്‍ ഓരോ സംശയാസ്പദ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. വയറിളക്കം ബാധിച്ച് 36 പേര്‍ ആശുപത്രികളില്‍ ചികിത്സതേടി.
പകര്‍ച്ച പനി തടയുന്നതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. പനി ബാധിച്ചാലുടന്‍ തന്നെ ആശുപത്രികളില്‍ എത്തി മതിയായ ചികിത്സ തേടണം എന്നും അധികൃതര്‍ അറിയിച്ചു.