മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് നീക്കം; മുഖ്യമന്ത്രി അനുരഞ്ജനയോഗം വിളിച്ചു

ശനി, 23 ജൂലൈ 2016 (08:07 IST)
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നീക്കം നടക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അനുരഞ്ജനയോഗം വിളിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് എറണാകുളം ഗസ്റ്റ് ഹൌസില്‍ ആണ് യോഗം നടക്കുക. കേരള ഹൈകോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, എറണാകുളം പ്രസ് ക്ലബ് പ്രതിനിധികള്‍ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു.
 
മാധ്യമപ്രവര്‍ത്തകർക്ക് നേരെയുള്ള അഭിഭാഷകരുടെ ആക്രമണം ഹൈക്കോടതി കൂടാതെ മറ്റ് ജില്ലകളിലെ കോടതികളിലേക്കും വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞദിവസം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് അനുരഞ്ജനത്തിന് ഇറങ്ങുന്നത്.

വെബ്ദുനിയ വായിക്കുക