ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കെതിരെ കോണ്‍ഗ്രസ് അണികളുടെ സൈബര്‍ അധിക്ഷേപം

രേണുക വേണു

തിങ്കള്‍, 2 ഫെബ്രുവരി 2026 (08:14 IST)
Maria Oommen With MV Govindan

ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മറിയ ഉമ്മനെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ സൈബര്‍ അധിക്ഷേപം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനൊപ്പമുള്ള ചിത്രം പങ്കുവെച്ചതാണ് കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചിരിക്കുന്നത്. 
 
ശരത് കുമാര്‍ നമ്പ്യാര്‍ എവര്‍ റോളിങ് ട്രോഫി ടെന്നീസ് ടൂര്‍ണമെന്റിനു എത്തിയപ്പോള്‍ ആണ് മറിയ ഉമ്മന്‍ ഗോവിന്ദന്‍ മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തിയത്. എം.വി.ഗോവിന്ദനൊപ്പമുള്ള ചിത്രവും മറിയ ഉമ്മന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 
മറിയ ഉമ്മന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ കോണ്‍ഗ്രസ് അനുകൂലികള്‍ മോശം കമന്റുകള്‍ രേഖപ്പെടുത്തുകയാണ്. ഗോവിന്ദന്‍ മാഷിനൊപ്പം ഫോട്ടോ എടുത്തത് ശരിയായില്ലെന്ന് പറയുന്നവരാണ് കൂടുതല്‍ പേരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍