മാണിയുടെ സ്ഥാന ലബ്ദി, ജിഎസ്ടിയില്‍ കേരളത്തിന് പ്രതീക്ഷകളേറെ

വെള്ളി, 27 മാര്‍ച്ച് 2015 (12:52 IST)
സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി കെ എം മാനി തിരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിന്‍ൃ പ്രതീക്ഷകളേറെ. ചരക്കു സേവന്‍ നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിന് നേതൃത്വം നല്‍കേണ്ട സമിതിയുടെ അധ്യക്ഷനായാണ് മാണി നിയമിതനായത്. അതിനാല്‍ നികുതി പ്രാബല്യത്തിലകുന്നതോടെ സംസ്ഥാനത്തിന് അനുയോജ്യമായ വാദങ്ങള്‍ക്ക് കൂടുതല്‍ കരുത്തു ലഭിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

നിലവിലുള്ള മൂല്യവര്‍ധിത നികുതിസമ്പ്രദായം മാറ്റി രാജ്യത്തെ വിവിധ നികുതികളെല്ലാം ഏകീകരിക്കുന്നതാണ് ചരക്ക് സേവന നികുതി. വാണിജ്യനികുതി, സേവനനികുതി, എക്‌സൈസ് നികുതി തുടങ്ങിയവയെല്ലാം ഇനി ഒന്നാവും. കേന്ദ്രവും സംസ്ഥാനവും വെവ്വേറെയാണ് നികുതി ചുമത്തുക. എന്നാല്‍ നികുതി നിരക്ക് ഒരേപോലെയായിരിക്കും. കേരളം പോലെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് പല കാര്യങ്ങളിലും ആ‍ശങ്കയുണ്ട്.

മദ്യം, ഇന്ധനങ്ങള്‍ തുടങ്ങിയവയെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം ഇതിന് മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണയുണ്ട്. അതേ സമയം പുതിയ നികുതിസമ്പ്രദായം കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിന് പ്രയോജനപ്പെടണമെങ്കില്‍ സാധനങ്ങള്‍ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനത്തിന് പരമാവധി നികുതി ലഭിക്കുന്ന രീതിയിലാവണം.

നികുതിസമ്പ്രദായത്തില്‍ ഇതിനെ 'ലക്ഷ്യസ്ഥാന തത്ത്വം' എന്നാണ് പറയുന്നത്. ഇതില്‍ വെള്ളം ചേര്‍ക്കാതെ നടപ്പാക്കണമെന്നാണ് കേരളത്തിന്റെ വാദം. എന്നാലിതിനെ ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ഗുജറാത്തും തമിഴ്‌നാടുമെല്ലാം എതിര്‍ക്കുന്നുണ്ട്. ചരക്ക് സേവനനികുതിയുടെ കാര്യത്തില്‍ കേരളത്തിന് പ്രത്യേകമായി തീരുമാനമൊന്നും എടുക്കാനാവില്ലെങ്കിലും സംസ്ഥാനത്തിന്റെ വാദങ്ങള്‍ക്ക് മാണിയുടെ നിയമനം ബലംനല്‍കുമെന്നാണ് പ്രതീക്ഷ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക